യുഎസ്ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2024 സംഘടിപ്പിച്ചു
1461148
Tuesday, October 15, 2024 1:20 AM IST
തിരുവനന്തപുരം: ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചു ജീവനക്കാര്‍ക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ട്രിവാന്‍ഡ്രം മാരത്തോണില്‍ 5000-ല്‍ അധികം പേര് പങ്കെടുത്തു.
വരുംവര്‍ഷങ്ങളിലും സംഘടിപ്പിക്കാനുദ്ദേശിക്കുന്ന യുഎസ്ടി ട്രിവാന്‍ഡ്രം മാരത്തണിന്റെ ആദ്യപതിപ്പാണ് നടന്നത്. യുഎസ്ടിയുടെ 25-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ചാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. എന്‍ഇബി സ്പോര്‍ട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യുഎസ്ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2024 നടന്നത്.