ഹവാന: മെലീസ ചുഴലിക്കൊടുങ്കാറ്റ് കരീബിയൻ രാജ്യങ്ങളിൽ വലിയ തോതിൽ നാശം വിതച്ചു.
കൊടുങ്കാറ്റ് ആദ്യമെത്തിയ ജമൈക്കയിൽ മരണം അഞ്ചായി. ഹെയ്തിയിൽ 20 പേരും മരിച്ചു. ക്യൂബയിൽ മരണം സംഭവിച്ചതായി റിപ്പോർട്ടില്ല.
മൂന്നു രാജ്യങ്ങളിലും പ്രളയമുണ്ടായി. ജമൈക്കയിൽ വീടുകളും ആശുപത്രികളും അടക്കം ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. വേഗം കുറഞ്ഞതിനെത്തുടർന്ന് ചുഴലിക്കൊടുങ്കാറ്റിനെ കാറ്റഗറി രണ്ടിലേക്കു താഴ്ത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ അറിയിച്ചു.