തിരുവനന്തപുരം : നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു സർക്കാരും മില്ലുടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നു മന്ത്രി ജി.ആർ. അനിൽ മില്ലുടമകളുമായി സംസാരിച്ചു.
സംവരണ അനുപാതം 100 കിലോയ്ക്ക് 68 കിലോഗ്രാം എന്നതിനു പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കില്ലെന്ന നിലപാടിലാണു മില്ലുടമകൾ.
ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാണെന്നും അർഹതപ്പെട്ട ആനുകൂല്യം നൽകുന്നതിൽ സർക്കാരിനു വൈമനസ്യമൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു.