ബംഗളൂരു: ഇന്ത്യ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക എയുടെ ഹെര്‍മന്‍ സഹോദരങ്ങള്‍ക്ക് അര്‍ധസെഞ്ചുറി.
ഓപ്പണര്‍ ജോര്‍ദാന്‍ ഹെര്‍മന്‍ 71ഉം അഞ്ചാം നമ്പറായി ക്രീസിലെത്തിയ റുബിന്‍ ഹെര്‍മന്‍ 54ഉം റണ്‍സ് നേടി. സുബയര്‍ ഹംസയാണ് (66) ദക്ഷിണാഫ്രിക്ക എയുടെ മറ്റൊരു അര്‍ധസെഞ്ചുറിക്കാരന്‍. ടിയാന് വാന്‍ വുറനും (46) ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക എ, ഒന്നാംദിനം മത്സരം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എടുത്തു. ഇന്ത്യ എയ്ക്കുവേണ്ടി തനുഷ് കൊടിയന്‍ 83 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. ഋഷഭ് പന്താണ് ഇന്ത്യ എ ക്യാപ്റ്റന്‍.
Tags : Herman Bros.