കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിൽ സെപ്റ്റംബറിലെ ഉച്ചഭക്ഷണത്തിനു ചെലവായ തുക അനുവദിക്കാത്തതിനാല്‍ പ്രധാനാധ്യാപകര്‍ പ്രതിസന്ധിയിലായി. സെപ്റ്റംബറില്‍ മുട്ട, പാല് വിതരണത്തിനു ചെലവായ തുകയാണ് അനുവദിച്ചു കിട്ടാനുള്ളത്.
പ്രധാനാധ്യാപക സംഘടനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഓഗസ്റ്റിലെ മുട്ട, പാല് വിതരണത്തിനു ചെലവായ തുക അനുവദിച്ച് നേരത്തെ ഉത്തരവിറക്കിയെങ്കിലും സ്കൂളുകളുടെ അക്കൗണ്ടിലേക്ക് വ്യാഴാഴ്ചയാണു തുകയെത്തിയത്.
പാചകത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റിലെ വേതനം 1,000 രൂപ കുറച്ചാണ് അനുവദിച്ചത്. സെപ്റ്റംബറിലേതു നല്കാന് നടപടിയുമായില്ല. തുക അനുവദിക്കാന്‍ വൈകുന്നതില്‍ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു.
Tags : funds School lunch