കോല്‍ക്കത്ത: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ മുന്ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആര്‍) പുതിയ കോച്ചായി അഭിഷേക് നായര്‍ നിയമിതനായി.
2023-2025 സീസണുകളില്‍ ടീമിന്റെ മുഖ്യകോച്ചായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റിനു പകരമായാണ് അഭിഷേകിന്റെ നിയമനം. ചന്ദ്രകാന്തിന്റെ ശിക്ഷണത്തില്‍ കെകെആര്‍ 2024ല്‍ ഐപിഎല്‍ കിരീടം നേടിയിരുന്നു.
42കാരനായ അഭിഷേക് നായര്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-2024ല്‍ കെകെആറിന്റെ സഹപരിശീലക സ്ഥാനത്തും അഭിഷേക് ഉണ്ടായിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സിന്റെ മുഖ്യപരിശീലകനായ ചരിത്രവും അഭിഷേക് നായറിനുണ്ട്.
Tags : Abhishek Nair KKR coach