മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ വനിതാ രാജ്യാന്തര ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ദാന.
ഇന്നലെ ഓസ്ട്രേലിയ x ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് സെമിയില്‍ 24 പന്തില്‍ 24 റണ്‍സ് നേടിയതിനിടെയാണ് സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്.
മിതാലി രാജിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത് ഇന്ത്യക്കാരിയാണ് സ്മൃതി. 37 ഇന്നിംഗ്സില്‍ മിതാലി 1123 റണ്‍സ് നേടിയിട്ടുണ്ട്. 21-ാം ഇന്നിംഗ്സിലാണ് സ്മൃതി 1000 തികച്ചത്.
Tags : smrithi cricket Women cricket