ഏറ്റുമാനൂർ: സഹകരണ ബാങ്ക് മുൻ പ്രസിഡന്റിനെ ഡൽഹിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.യു. സോമശേഖരൻ നായരെയാണ് ( 60) കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ഡൽഹിയിലെ റോഡിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിലുള്ള സുഹൃത്തിനെ കാണുവാൻ വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ എത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പുന്നത്തറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ. മുമ്പ് കെഎസ്യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ജിജി, മക്കൾ: അശ്വതി, അമൽ.