സിഡ്നി: വാര്‍ഷിക വരുമാനത്തില്‍ നഷ്ടമാണു ബാക്കിയുള്ളതെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ).
വാര്‍ഷിക വരുമാനത്തില്‍ 49.2 മില്യണ്‍ ഡോളറിന്റെ (437 കോടി രൂപ) വര്‍ധനവുണ്ടായിട്ടും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടമാണെന്നാണ് സിഎയുടെ വെളിപ്പെടുത്തല്‍.
62 കോടി രൂപയാണ് സിഎയുടെ നഷ്ടം. ഇന്ത്യക്കെതിരായ അഞ്ച് മത്സര ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് സിഎയുടെ നഷ്ടക്കണക്ക് ഇത്രയും കുറച്ചത്.
ബോര്‍ഡര്‍ - ഗാവസ്കര്‍ ട്രോഫിയുടെ സംപ്രേഷണം, പരസ്യം തുടങ്ങിയ കാര്യങ്ങളിലൂടെ വന്‍ സാമ്പത്തിക നേട്ടം ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു ലഭിച്ചിരുന്നു. ചെലവ് 24.1 മില്യണ്‍ ഡോളര്‍ (214 കോടി രൂപ) ആയി വര്‍ധിച്ചതാണ് നഷ്ടത്തിന്റെ പ്രധാന കാരണമെന്നും സിഎ വ്യക്തമാക്കി.
Tags : Cricket Australia