കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാന പാതയോടു ചേര്‍ന്ന കൂവപ്പള്ളിയില്‍ സ്ഥാപിതമായ അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ഓട്ടോണമസ് സില്‍വര്‍ ജൂബിലി നിറവില്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ മുന്‍നിര സ്ഥാപനമായി അമല്‍ജ്യോതി വളര്‍ന്നു.
പഠന-പാഠ്യേതര മികവ്, നൈപുണ്യ വികസനം, സ്റ്റാര്‍ട്ടപ് സംരംഭകത്വം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധ നേടുകയാണ് ഈ ഉന്നത പഠന കേന്ദ്രം. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, പ്രഗത്ഭരായ അധ്യാപകര്‍, ഉന്നത വിജയം, പ്ലേസ്മെന്റ് എന്നിവയാണ് അമല്‍ജ്യോതിയിലേക്ക് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നത്. കോഴ്സുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം, അടിസ്ഥാന സൗകര്യങ്ങള്‍, ഹോസ്റ്റലുകള്‍, മികച്ച മാനേജ്മെന്റ് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഈ സ്ഥാപനത്തിനുള്ളത്.
ചരിത്രവഴികള്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ഫാ. മാത്യു വടക്കേമുറിയാണ് കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിനിയറിംഗ് കോളജ് സ്ഥാപിക്കാനുള്ള അനുവാദം 2001ല്‍ നേടിയെടുത്തത്. രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു വട്ടക്കുഴി ഇതിനെ ഹൃദയപൂര്‍വം സ്വീകരിച്ചു. കൂവപ്പള്ളിയില്‍ രൂപതയുടെ 25 ഏക്കര്‍ കോളജ് നിര്‍മാണത്തിനു നല്കി. പിന്നീട് സെന്റ് ഡൊമിനിക്സ് കത്തീഡ്രലും സ്ഥലം നല്കി. തുടര്‍ന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അമല്‍ജ്യോതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കാലോചിതമായ നേതൃത്വം നല്കി.
മികവാർന്ന എൻജിനിയറിംഗ് വിദ്യാഭ്യാസം എന്ന ദർശനവുമായി തയാറാക്കിയ മാസ്റ്റർ പ്ലാനും കൂവപ്പള്ളിയിലെ വിപുലമായ കാമ്പസിന്റെ വികസനവും കോളജിന്റെ ചരിത്രത്തിൽ നിർണായകമായ നേട്ടങ്ങളായി മാറി. അങ്ങനെ കൂവപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ഒരു എൻജിനിയറിംഗ് സിറ്റി എന്നുള്ള മാർ മാത്യു അറയ്ക്കലിന്റെ സ്വപ്നം സാക്ഷാ ത്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. 2003 മാര്‍ച്ചില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരുന്ന ഡോ. മുരളിമനോഹര്‍ ജോഷിയാണ് കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ലോകോത്തര നിലവാരം
എഴുപതിൽപരം ഏക്കറില്‍ 14 ലക്ഷം ചതുരശ്ര അടി കോളജ് കെട്ടിടം. ഇതിനോടു ചേര്‍ന്ന് 1200 പേരുടെ ലേഡീസ് ഹോസ്റ്റലും 1500 പേരുടെ ജെന്റ്സ് ഹോസ്റ്റലും. ലേഡീസ് ഹോസ്റ്റലിലേക്ക് കോളജില്‍നിന്ന് നേരിട്ടെത്താന്‍ നിര്‍മിച്ച സ്കൈ വോക്ക് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് ലഭിച്ച ഒരു എന്‍ജിനിയറിംഗ് വിസ്മയമാണ്. ജെന്റ്സ് ഹോസ്റ്റലിലേക്കും അക്കാദമിക് ബ്ലോക്കില്നിന്നൊരു പാലമുണ്ട്. വൈഫൈ, പവര്‍ ലോണ്‍ഡ്രി സൗകര്യങ്ങള്‍ ഹോസ്റ്റലിലുണ്ട്. കൂടാതെ നൂതന സൗകര്യങ്ങളുള്ള അടുക്കളയും കാന്റീനും. മൂന്നു നില സെന്‍ട്രല്‍ ലൈബ്രറിക്കു പുറമേ ഡിപ്പാര്‍ട്ട്മെന്റ് ലൈബ്രറികള്‍, ലബോറട്ടറികള്‍, റിസര്‍ച്ച് ലാബ് തുടങ്ങിയവയുമുണ്ട്.
നേട്ടങ്ങള്‍
►2023 മുതല്‍ പത്തു വര്‍ഷത്തേക്ക് ഓട്ടോണമസ് പദവി.
►നാക് - അക്രിഡിറ്റേഷനില്‍ എ പ്ലസ്.
►ആറ് ബി ടെക് പ്രോഗ്രാമുകള്‍ക്കും എംസിഎയ്ക്കും എന്‍ബിഎ.
►ഏറ്റവും വലിയ ഇന്കുബേഷന്സ് സെന്റര്‍.
►തുടര്‍ച്ചയായ രണ്ടാം തവണയും ഏറ്റവും മികച്ച ഐഇഡിസി.
►അന്പതില്പരം പേറ്റന്റുകള്‍.
കോളജിന്റെ അക്കാദമിക കാര്യങ്ങള്‍ക്കും അഡ്മിനിസ്ട്രേഷനും വേണ്ട സോഫ്റ്റ്വെയര് നിര്‍മിക്കുന്നത് ഈ കലാലയത്തിലെ അധ്യാപകരും ഗവേഷകരും ചേര്‍ന്നാണ്. ഇപ്പോള്‍ കേരളത്തിലെ പ്രശസ്തമായ പല സ്വയം ഭരണ കോളജുകളും അമല്‍ ജ്യോതിയുടെ ഈ സോഫ്റ്റ്വെയര് ആണ് ഉപയോഗിക്കുന്നത്.
സുരക്ഷയുടെ മേല്‍പ്പാലം
ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും കോളജില്‍ പോയിവരാനായി നിര്‍മിച്ച മേല്‍പ്പാലം വിസ്മയമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ഗവേഷണ സൗകര്യങ്ങളുമുള്ള കോളജില്‍നിന്നു മുമ്പ് വിജനമായ സ്ഥലത്തുകൂടി വേണമായിരുന്നു ഹോസ്റ്റലിലെത്താന്‍. കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ലാബുകളും സ്റ്റീൽ കേഡറുകളും ഉപയോഗിച്ചാണ് 400 മീറ്റര്‍ നീളവും 2.25 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലം പണിതത്.
നാക് അംഗീകാരം
നാക് എ പ്ലസ് അംഗീകാരമുള്ള കോളജില്‍ കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് , ഫുഡ് ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് (ഓട്ടോമൊബൈല്‍), മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് ആന്‍ഡ് ഡേറ്റ സയന്‍സ്, സൈബർ സെക്യൂരിറ്റി, ബിസിഎ എന്നീ യുജി കോഴ്സുകളും സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, വിഎൽഎസ്ഐ, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, എനര്‍ജി സിസ്റ്റംസ്, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, എൻവിറോൺമെന്റൽ എന്‍ജിനിയറിംഗ്, മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റെഗുലര്‍ ആന്‍ഡ് ഇന്റഗ്രേറ്റഡ്) എന്നീ പിജി കോഴ്സുകളിലായി 3350ൽപരം വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. 235 അധ്യാപകരും നാല് അനധ്യാപകരും ഉള്‍പ്പെടുന്നതാണ് സ്റ്റാഫ്. വൈദികരുടെയും കന്യാസ്ത്രീകളുടെയും ചുമതലയിലുള്ള ഹോസ്റ്റലും വിദ്യാര്‍ഥികള്‍ക്ക് ജീവിത കാഴ്ചപ്പാടുകള്‍ ഉയര്‍ത്താന്‍ കോളജ് മെന്റര്‍ഷിപ്പും കൗണ്‍സലിംഗ് സൗകര്യങ്ങളും പ്ലേസ്മെന്റ് പരിശീലനവും (ഐഇഎല്‍ടിഎസ് ആന്‍ഡ് ഗേറ്റ്) കോളജിനെ ശ്രദ്ധേയമാക്കുന്നു. വോയ്സ് ഓഫ് അമല്‍ ജ്യോതി എന്ന കമ്യൂണിറ്റി റേഡിയോ സ്റ്റേഷനും കോളജിനുണ്ട്.
ഉന്നതഗവേഷണത്തിന് അമല്‍ ജ്യോതി കോളജും സിഡാക്, ഐഐടിബി തുടങ്ങിയ ഗവേഷണ ലാബുകളുമായും വിദ്യാര്‍ഥികളുടെ പരിശീലനത്തിനും നൈപുണ്യ വികസനത്തിനുമായി വോള്‍വോ ഐഷര്‍, റോയല്‍ എന്‍ഫീല്‍ഡ്, ബോഷ്, യമഹ, നെസ്റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി കോളജ് ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
റവ. ഡോ. റോയ് ഏബ്രഹാം പഴേപറമ്പില്‍ ഡയറക്ടറായും ഡോ. ലില്ലിക്കുട്ടി ജേക്കബ് പ്രിന്‍സിപ്പലായും സേവനം ചെയുന്നു.
എന്റെ മുൻഗാമികളുടെ ദർശനങ്ങളോടു ചേർന്ന് കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അമൽജ്യോതി ഈടുറ്റ സംഭാവനകൾ നൽകുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും സമിതികളുടെയും മികവിന്റെ അംഗീകാരങ്ങൾ അമൽജ്യോതി നേടിക്കൊണ്ടിരിക്കുന്നു എന്നത് ചാരിതാർഥ്യജനകമാണ്.
മാർ ജോസ് പുളിക്കൽ (കാഞ്ഞിരപ്പള്ളി ബിഷപ്)
വലിയ സാന്പത്തിക ഞെരുക്കങ്ങൾക്കിടയിലും നാടിന്റെ വികസന സ്വപ്ന സാക്ഷാത്കാരത്തിനായി രൂപതയും മുന്നിട്ടിറങ്ങി. ദൈവത്തിൽ ആശ്രയിച്ച് രൂപതയുടെ ആളും അർഥവുമെല്ലാം ഇതിനായി വിട്ടുനൽകി. ഇവിടെ നൽകപ്പെട്ട വിദ്യാഭ്യാസത്തിലൂടെ സാധാരണക്കാരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ സാന്പത്തിക, സാമൂഹ്യ ഉന്നമനം സാധ്യമാക്കി എന്നത് എന്നെ കൃതാർഥനാക്കുന്നു.
മാർ മാത്യു അറയ്ക്കൽ (കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്)
ഒരു നാടിന്റെ മുഴുവൻ വളർച്ചയുടെ സ്വപ്നങ്ങളാണ് അമൽജ്യോതിയിലൂടെ യഥാർഥ്യമായികൊണ്ടിരിക്കുന്നത്. ഇതിനു തുടക്കം കുറിച്ചവർ മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ, ഫാ. മാത്യു വടക്കേമുറി എന്നിവരാണ്. ഇന്ന് അമൽ ജ്യോതിക്ക് വ്യക്തമായ ദിശാബോധം നൽകി നയിക്കുന്നത് മാർ ജോസ് പുളിക്കലാണ്.
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ 
(കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ & കോളജ് മാനേജർ).
മൂല്യബോധമുള്ള വിദ്യാർഥികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ മുറുകപ്പിടിച്ചുകൊണ്ട് സാധാരണക്കാരായ ആളുകളുടെയും കർഷകരുടെയും ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അമൽജ്യോതി കോളജ് സ്ഥാപിതമായത്.
റവ. ഡോ. റോയ് ഏബ്രഹാം പഴേപറമ്പിൽ (കോളജ് ഡയറക്ടർ).
കഴിഞ്ഞ 25 വർഷങ്ങളിലായി ആയിരക്കണക്കിന് യുവ എൻജിനിയർമാരെ രാഷ്ട്രത്തിനും ലോകസേവനത്തിനുമായി പ്രാപ്തരാക്കി. സമൂഹത്തിനും ലോകത്തിനും മാതൃകയായി മാറുന്ന പാഠന-പാഠ്യേതര പ്രവർത്തനങ്ങളാണ് വിദ്യാർഥികൾക്ക് നൽകുന്നത്.
ഡോ. ലില്ലിക്കുട്ടി ജേക്കബ് (പ്രിൻസിപ്പൽ).
Tags : Amal jyoti silver jubilee