ചങ്ങനാശേരി: 28-ാമത് ക്രിസ്തുജ്യോതി സെന്റ് ചാവറ ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാന്നാനം സെന്റ് എഫ്രേംസും കോഴിക്കോട് പ്രോവിഡന്‍സും സെമിയില്‍.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സേക്രഡ് ഹാര്‍ട്ട് കിളിമലയെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് സെന്റ് എഫ്രേംസ് സെമിയിലെത്തിയത്.
സ്കോര്‍: 44-22.
പെണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ പ്രോവിഡന്‍സ് 45-31ന് സെന്റ് തെരേസാസ് എച്ച്എസ്എസ് എറണാകുളത്തെയാണ് തോല്‍പ്പിച്ചത്. മറ്റൊരു ക്വാര്‍ട്ടറില്‍ കിളിമല സേക്രഡ് ഹാര്‍ട്ട് 39-17ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതിയെ കീഴടക്കി സെമിയിലെത്തി.
Tags : basket ball