x
ad
Fri, 31 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

രാ​ജ്യ​ത്ത് ഇ​താ​ദ്യം; ‘നി​ർ​ണ​യ ലാ​ബ് നെ​റ്റ്‌​വ​ർ​ക്ക്’ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​യി


Published: October 31, 2025 01:46 AM IST | Updated: October 31, 2025 01:46 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​മ​​​​ഗ്ര ല​​​​ബോ​​​​റ​​​​ട്ട​​​​റി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ ലാ​​​​ബു​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചു​​​കൊ​​​​ണ്ടു​​​​ള്ള നി​​​​ർ​​​​ണ​​​​യ ല​​​​ബോ​​​​റ​​​​ട്ട​​​​റി ശൃം​​​​ഖ​​​​ല​​​​യു​​​​ടെ (ഹ​​​​ബ് ആ​​​​ൻ​​​​ഡ് സ്പോ​​​​ക്ക്) ഉ​​​​ദ്ഘാ​​​​ട​​​​നം ആ​​​​രോ​​​​ഗ്യ​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ലാ​​​​ബു​​​​ക​​​​ളു​​​​ടെ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യും ലാ​​​​ബു​​​​ക​​​​ളെ പ​​​​ര​​​​സ്പ​​​​രം ഹ​​​​ബ് ആ​​​​ൻ​​​​ഡ് സ്പോ​​​​ക്ക് മാ​​​​തൃ​​​​ക​​​​യി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യോ മി​​​​ത​​​​മാ​​​​യ നി​​​​ര​​​​ക്കി​​​​ലോ വീ​​​​ടി​​​​ന് തൊ​​​​ട്ട​​​​ടു​​​​ത്ത് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താം. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ രോ​​​​ഗ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് നി​​​​ർ​​​​ണ​​​​യ എ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

അ​​​​ടി​​​​സ്ഥാ​​​​ന ലാ​​​​ബ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ, സ​​​​ങ്കീ​​​​ർ​​​​ണ ലാ​​​​ബ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ, എ​​​​എം​​​​ആ​​​​ർ സ​​​​ർ​​​​വ​​​​യ​​​​ല​​​​ൻ​​​​സ്, മെ​​​​റ്റാ​​​​ബോ​​​​ളി​​​​ക്ക് സ്‌​​​​ക്രീ​​​​നിം​​​​ഗ്, ടി​​​​ബി -കാ​​​​ൻ​​​​സ​​​​ർ സ്‌​​​​ക്രീ​​​​നിം​​​​ഗ്, ഔ​​​​ട്ട്ബ്രേ​​​​ക്ക് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ, സാം​​​​ക്ര​​​​മി​​​​ക രോ​​​​ഗ നി​​​​ർ​​​​ണ​​​​യ​​​​വും നി​​​​രീ​​​​ക്ഷ​​​​ണ​​​​വും എ​​​​ന്നി​​​​ങ്ങ​​​​നെ ല​​​​ബോ​​​​റ​​​​ട്ട​​​​റി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളെ ഏ​​​​ഴ് ഡൊ​​​​മൈ​​​​നു​​​​ക​​​​ളാ​​​​യി ത​​​​രംതി​​​​രി​​​​ച്ച് കു​​​​ടും​​​​ബാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​ത്തി​​​​ൽ ത​​​​ന്നെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്രാ​​​​പ്യ​​​​മാ​​​​ക്കു​​​​ന്ന ഈ ​​​​സം​​​​വി​​​​ധാ​​​​നം രാ​​​​ജ്യ​​​​ത്തു​​​ത​​​​ന്നെ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള 1300ഓ​​​​ളം ലാ​​​​ബു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ നി​​​​ർ​​​​ണ​​​​യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. ഇ​​​​തി​​​​ൽ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം ഹ​​​​ബ്ബ് ലാ​​​​ബു​​​​ക​​​​ളും 1100 ഓ​​​​ളം സ്പോ​​​​ക്ക് ലാ​​​​ബു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ-​​​ഹെ​​​​ൽ​​​​ത്ത് പോ​​​​ർ​​​​ട്ട​​​​ൽ വ​​​​ഴി​​​​യാ​​​​ണ് റി​​​​സ​​​​ൾ​​​​ട്ട് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. പോ​​​​ർ​​​​ട്ട​​​​ലി​​​​ലും എ​​​​സ്എം​​​​എ​​​​സ് ആ​​​​യും എം​​​​ഇ ഹെ​​​​ൽ​​​​ത്ത് (meHealth) മൊ​​​​ബൈ​​​​ൽ ആ​​​​പ്പ് വ​​​​ഴി​​​​യും റി​​​​സ​​​​ൾ​​​​ട്ട് ല​​​​ഭ്യ​​​​മാ​​​​കും. ഇ​​​​ന്ത്യ​​​​ൻ പോ​​​​സ്റ്റ​​​​ൽ സ​​​​ർ​​​​വീ​​​​സും ഈ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു.

കൂ​​​​ടു​​​​ത​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ടെ​​​​സ്റ്റു​​​​ക​​​​ൾ കു​​​​ടും​​​​ബാ​​​​രോ​​​​ഗ്യ/ പ്രാ​​​​ഥ​​​​മി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ സാ​​​​ധ്യ​​​​മാ​​​​കു​​​​ന്നു. ദൂ​​​​രെ​​​​യു​​​​ള്ള ഹ​​​​ബ് ലാ​​​​ബി​​​​ൽ നേ​​​​രി​​​​ട്ട് ചെ​​​​ല്ലാ​​​​തെ​​​ത​​​​ന്നെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​വാ​​​​ൻ രോ​​​​ഗി​​​​ക്ക് സാ​​​​ധി​​​​ക്കു​​​​ന്നു.

മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചു​​​കൊ​​​​ണ്ടു​​​​ള്ള, ഗു​​​​ണ​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ, കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ രോ​​​​ഗി​​​​ക്കു സാ​​​​ധ്യ​​​​മാ​​​​കു​​​​ന്നു. ടെ​​​​സ്റ്റ് റി​​​​സ​​​​ൾ​​​​ട്ടു​​​​ക​​​​ൾ, സാം​​​പി​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ന​​​​ൽ​​​​കി​​​​യ സ്പോ​​​​ക്ക് ലാ​​​​ബു​​​​ക​​​​ളാ​​​​യ ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റി​​​​ൽ​​​നി​​​​ന്നു​​​ത​​​​ന്നെ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി രോ​​​​ഗി​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നു. കൂ​​​​ടാ​​​​തെ പ​​​​രി​​​​ശോ​​​​ധ​​​​നാ സ​​​​മ​​​​യ​​​​ത്ത് ന​​​​ൽ​​​​കി​​​​യ വെ​​​​രി​​​​ഫൈ​​​​ഡ് ര​​​​ജി​​​സ്റ്റേർ​​​​ഡ് മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​റി​​​​ൽ എ​​​​സ്എം​​​​എ​​​​സ് ആ​​​​യും രോ​​​​ഗി​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്നു.​

Tags : Nirnaya Lab Network

Recent News

Up