ചെ​ങ്കോ​ട്ട - കൊ​ല്ലം റൂ​ട്ടി​ൽ വൈ​ദ്യു​തി ട്രെയി​ൻ ഓ​ടി​ത്തു​ട​ങ്ങി
Monday, July 29, 2024 6:03 AM IST
എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ചെ​ങ്കോ​ട്ട - പു​ന​ലൂ​ർ - കൊ​ല്ലം റെ​യി​ൽ​പ്പാ​ത​യി​ലൂ​ടെ വൈ​ദ്യു​തി എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ട്രെ​യി​ൻ ഓ​ടി​ച്ച് ഇ​ന്ന​ലെ ച​രി​ത്ര നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. തി​രു​നെ​ൽ​വേ​ലി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് വൈ​ദ്യു​തി എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തി ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി. പാ​ല​രു​വി എ​ക്സ്പ്ര​സ് ഞാ​യ​ർ പു​ല​ർ​ച്ചെ 1.01- ന് ​ചെ​ങ്കോ​ട്ട​യി​ൽ എ​ത്തി 1.10-ന് ​പു​റ​പ്പെ​ട്ട​തോ​ടെ പു​തു​ച​രി​ത്രം പി​റ​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം - ചെ​ന്നൈ എ​ഗ്മൂ​ർ എ​ക്സ്പ്ര​സും ഗു​രു​വാ​യൂ​ർ - മ​ധു​ര എ​ക്സ്പ്ര​സും ഇ​തു​വ​ഴി വ​ഴി ക​ട​ന്നു​പോ​യി.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മം കു​റി​ച്ചാ​ണ് തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ​ത്തെ റെ​യി​ൽ​പ്പാ​ത (കൊ​ല്ലം - ചെ​ങ്കോ​ട്ട) ഇ​ന്ന​ലെ പൂ​ർ​ണ​മാ​യി വൈ​ദ്യു​തി​പ്പാ​ത​യാ​യ​ത്. ഇ​ന്ന​ലെ മു​ത​ൽ കൊ​ല്ലം മു​ത​ൽ ചെ​ന്നൈ എ​ഗ്മോ​ർ വ​രെ വൈ​ദ്യു​തി എ​ൻ​ജി​നു​ള്ള വ​ണ്ടി​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. കൊ​ല്ലം - പു​ന​ലൂ​ർ പാ​ത പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച് 2022 മു​ത​ൽ ഇ​ല​ക്ട്രി​ക് ട്രെ​യി​നു​ക​ൾ ഓ​ടി വ​രി​ക​യാ​ണ്.

ര​ണ്ടാ​ഴ്ച മു​മ്പ് ചെ​ങ്കോ​ട്ട​യി​ലെ 110 കെ​വി ട്രാ​ക്ഷ​ൻ സ​ബ് സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​തോ​ടെ 49 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പു​ന​ലൂ​ർ -ചെ​ങ്കോ​ട്ട റൂ​ട്ടി​ൽ കൂ​ടി വൈ​ദ്യു​തി വ​ണ്ടി ഓ​ടി​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ങ്കോ​ട്ട​യി​ൽ നി​ന്ന് വൈ​ദ്യു​തി പു​ന​ലൂ​രി​ൽ എ​ത്തി​ച്ചാ​ണ് ഇ​ന്ന​ലെ മു​ത​ൽ ട്ര​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.​അ​തി​ന് മു​മ്പ് പെ​രി​നാ​ട് സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യാ​ണ്
.അ​ൽ​പ്പം ച​രി​ത്രം​കൊ​ല്ലം - ചെ​ങ്കോ​ട്ട പാ​ത​യു​ടെ ദൈ​ർ​ഘ്യം 94 കി​ലോ​മീ​റ്റ​റാ​ണ്. 1902 മു​ത​ലാ​ണ് ഈ ​റൂ​ട്ടി​ൽ ക​ൽ​ക്ക​രി തീ​വ​ണ്ടി​ക​ൾ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. അ​ന്ന് ച​ര​ക്ക് ഗ​താ​ഗ​തം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.1904- മു​ത​ൽ ഈ ​മീ​റ്റ​ർ ഗേ​ജ് പാ​ത​യി​ൽ യാ​ത്രാ വ​ണ്ടി​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.​

കാ​ല​ക്ര​മേ​ണെ ക​ൽ​ക്ക​രി എ​ൻ​ജി​നു​ക​ൾ മീ​റ്റ​ർ​ഗേ​ജ് ഡീ​സ​ൽ ലോ​ക്കോ​ക​ളാ​യി മാ​റി. കൊ​ല്ലം - പു​ന​ലൂ​ർ പാ​ത 2010-ലും ​പു​ന​ലൂ​ർ -ചെ​ങ്കോ​ട്ട റൂ​ട്ട് 2018-ലും ​ബ്രോ​ഡ്ഗേ​ജ് പാ​ത​യാ​യി ഉ​യ​ർ​ത്തി. ഇ​തോ​ടെ എ​ൻ​ജി​നു​ക​ൾ ഡീ​സ​ൽ ആ​ൽ​ക്കോ ലോ​ക്കോ​ക​ളാ​യി പ​രി​ണ​മി​ച്ചു. അ​തി​നു ശേ​ഷം കൂ​ടു​ത​ൽ ശ​ക്തി​യു​ള്ള ഇ​എം​ഡി ശ്രേ​ണി​യി​ൽ​പ്പെ​ട്ട ഡീ​സ​ൽ - ഇ​ല​ക്ട്രി​ക്ക് ലോ​ക്കോ​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്.