ഇ​വാ​നോ ക്വി​സ്‌ : നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​ത്തീ​സും അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സും ജേ​താ​ക്ക​ൾ
Monday, July 29, 2024 6:03 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ ഇ​വാ​നോ ക്വി​സി​ൽ നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​ത്തി​സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ഒ​ന്നാം സ്ഥാ​ന​ത്തി​ന് സെ​ന്‍റ് ഗൊ​രേ​ത്തീ​സ് സ്കൂ​ളി​ലെ ജോ​യ​ൽ സു​നു വ​ർ​ഗീ​സ് ആ​ൻ​ഡ് സോ​നാ ജെ. ​ടാ​ൻ​സ​ൺ ടീ​മാ​ണ് വി​ജ​യ കി​രീ​ടം അ​ണി​ഞ്ഞ​ത്. അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ലെ ഇ​വാ​നി​യ ഡി. ​റോ​യി- ഇ​വാ​ൻ. പി. ​സ​ണ്ണി ടീം ​ര​ണ്ടാം​സ്ഥാ​ന​വും നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ എ​ച്ച്എ​സി​ലെ അ​മി​ത്യാ​സ് കോ​ശി ജെ​യിം​സ് ആ​ൻ​ഡ് ജോ​ഹാ​ൻ ജോ​സ​ഫ് ടീം ​മൂ​ന്നാം സ്ഥാ​നം നേ​ടി.

നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ ഐ​സി​എ​സ്ഇ സ്കൂ​ൾ ഇ​ഷ തെ​രേ​സാ റെ​ജി ആ​ൻ​ഡ് ഇ​സാ ജെ​യിം​സ് ടീം ​നാ​ലാം ക​ര​സ്ഥ​മാ​ക്കി.

അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ലെ ജെ​യ്മോ​ൻ ഡി. ​ജീ​സ​ൺ ആ​ൻ​ഡ് അ​നു​പ​മ ബ്രി​ൽ ടീ​മി​നാ​ണ് അ​ഞ്ചാം സ്ഥാ​നം. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 7000, 5000, 3000, 2000, 1000 രൂ​പ​യു‌െ കാ​ഷ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​ത​ത്തേ​ക്കു​റി​ച്ചും പൊ​തു​വി​ജ്ഞാ​ന​ത്തെ​ക്കു​റി​ച്ചു​മാ​ണ് പ്ര​ശ്നോ​ത്ത​രി ന​ട​ന്ന​ത്.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ഥ​നി ന​വ​ജീ​വ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡോ. ​സി​റി​ൾ ആ​ന​ന്ദ് മൊ​റോ​ത്ത് വി​ജ​യി​ക​ൾ​ക്ക് പു​ര​സ്്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ക്വി​സ് മാ​സ്റ്റ​ർ ഫാ. ​ജോ​ബി​ൻ കാ​മ​ച്ചം​പ​റ​മ്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ജു ജോ​ൺ, ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.