സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, July 29, 2024 6:17 AM IST
ച​വ​റ: തേ​വ​ല​ക്ക​ര ഗ​വ. എ​സ്എം​വി​എ​ൽ​പി സ്കൂ​ളി​ൽ സാ​യാ​ഹ്ന ഭ​ക്ഷ​ണ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. ച​വ​റ എ​ഇ​ഒ ടി.​കെ അ​നി​ത പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ങ്ക് ഫു​ഡ് ഒ​ഴി​വാ​ക്കി കു​ട്ടി​ക​ൾ​ക്ക് ആ​വി​യി​ൽ പു​ഴു​ങ്ങി​യ കൊ​ഴ​ുക്ക​ട്ട, ഇ​ല​യ​പ്പം, തെ​ര​ളി, കു​മ്പി​ള​പ്പം എ​ന്നി​വ​യാ​ണ് സാ​യാ​ഹ്ന ഭ​ക്ഷ​ണ​മാ​യി ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ല്ലം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സാ​യാ​ഹ്ന ഭ​ക്ഷ​ണം ആ​രം​ഭി​ച്ച എ​ൽ​പി സ്കൂ​ളാ​ണി​ത്. സ്്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ അ​ധ്യ​ക്ഷ​യാ​യി. പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ടി. ​ബി​ജു, ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.