ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി
Monday, July 29, 2024 6:03 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ -ആ​ല​ഞ്ചേ​രി ച​ണ്ണ​പ്പേ​ട്ട പാ​ത​യി​ല്‍ എ​സ്ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ത​യോ​ര​ത്ത് 134 സെ.​മി. നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ധാ​ന പാ​ത​യോ​ര​ത്ത് നി​ന്ന് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്ത് എ​ക്സൈ​സ് സം​ഘം കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വേ​റെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യി​ല്ല.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ഞ്ച​ല്‍ എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​രേ​ഷ്, നീ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.