ക​ഞ്ചാ​വുമായി രണ്ടു പേർ പി​ടി​യി​ൽ
Sunday, July 28, 2024 6:24 AM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടു പേ​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി.

കൊ​ട്ടാ​ര​ക്ക​ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന വി​ള​ക്കു​ടി പാ​പ്പാ​ല​ങ്ങോ​ട് ഷി​ബി​നാ മ​ൻ​സി​ലി​ൽ ഷി​ഹാ​ബ് (46), ഇ​ഞ്ച​ക്കാ​ട് മാ​ങ്കാ​ല തെ​ക്ക​തി​ൽ നോ​ബി​ൾ (29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ക​ല​യ​പു​രം ഇ​ഞ്ച​ക്കാ​ട് അ​രി​ച്ചി​റ​യി​ലെ വീ​ട്ടി​ൽ നി​ന്ന് അ​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

കൊ​ട്ടാ​ര​ക്ക​ര എ​സ്ഐ പി. ​പ്ര​ദീ​പ് , ഗോ​പ​കു​മാ​ർ , രാ​ജ​ൻ, ശ്രീ​ജ ഭാ​യ്, അ​ഭി സ​ലാം, ഗ​ണേ​ഷ്, സു​രേ​ഷ്, ഹ​രി​കു​മാ​ർ, വി​ഷ്ണു, കി​ര​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.