ജെ. ​അ​ല​ക്സാ​ണ്ട​ർ അ​വാ​ർ​ഡ് കെ. ​മു​ര​ളീ​ധ​ര​ന് സ​മ്മാ​നി​ക്കും
Saturday, July 27, 2024 6:25 AM IST
കൊ​ല്ലം: കേ​ര​ള സൗ​ഹൃ​ദ​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത് രാ​ഷ്ട്രീ​യ 'പ്ര​തി​ഭാ' അ​വാ​ർ​ഡ് കെ. ​മു​ര​ളീ​ധ​ര​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മാ​നി​ക്കും.ക​ർ​ണാ​ട​ക മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യു​മാ​യ കൊ​ല്ലം സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം.

30 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ല്ലം ബി​ഷ​പ് ജെ​റോം ന​ഗ​ർ ഹാ​ളി​ലാ​ണ് ച​ട​ങ്ങ്. സൗ​ഹൃ​ദ വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​സാ​ബു ബെ​ന​ഡി​ക്ട്, ജെ. ​അ​ല​ക്സാ​ണ്ട​ർ സ്റ്റ​ഡി സെ​ന്‍റ​ർ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ളി എ​ബ്ര​ഹാം, ന​ന്മ മ​രം ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചീ​ഫ് കോ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം, ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി. ​ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള, രാ​ജീ​വ് ഗാ​ന്ധി സാം​സ്കാ​രി​ക സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പ​രി​ശ​വി​ള, ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​സ്. പ്ര​ദീ​പ്കു​മാ​ർ, കേ​ര​ള സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി മാ​താ​ല​യം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഫാ. ​ബി​നു തോ​മ​സ്, ഡോ. ​മ​നോ​ജ് കു​മാ​ർ. വി.​എ​സ്. ഷാ​ന​വാ​സ്എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്ന് കേ​ര​ള സൗ​ഹൃ​ദ വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജ​ശേ​ഖ​ര​നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ബെ​ന​ഡി​ക്ടും അ​റി​യി​ച്ചു.