പു​ന​ലൂ​രി​ൽ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ചു
Monday, July 29, 2024 6:03 AM IST
പു​ന​ലൂ​ർ: ഇ​ന്ന​ലെ പു​ന​ലൂ​രി​ൽ വീ​ശി​യ​ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ശി​വ​ൻ​കോ​വി​ൽ റോ​ഡി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം തേ​ക്കു​മ​രം ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. സ്ഥ​ല​ത്തു പാ​ർ​ക്കു ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

സ​മീ​പ​ത്തു​ള്ള വീ​ടി​നും ക​ട​യ്ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.
കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും ക​ന​ത്ത കാ​റ്റ് നാ​ശം വി​ത​ച്ചു. കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്.