അ​രി​പ്പ​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ന്‍ ക​വ​ര്‍​ച്ച
Monday, July 29, 2024 6:03 AM IST
ക​ട​യ്ക്ക​ല്‍: അ​രി​പ്പ​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ന്‍ ക​വ​ര്‍​ച്ച. ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​രി​പ്പ​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. അ​രി​പ്പ കൈ​ലാ​സ​ത്തി​ല്‍ ബി​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. രാ​വി​ലെ പ​ത്തോ​ടെ ബി​ജു​വും കു​ടും​ബ​വും തൊ​ട്ട​ടു​ത്ത മ​ട​ത്ത​റ​യ്ക്ക് സ​മീ​പം ബ​ന്ധു​വീ​ട്ടി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യി​രു​ന്നു.

തി​രി​കെ ഉ​ച്ച​യോ​ടെ എ​ത്തി വീ​ട്ടി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് മു​റി​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു അ​ല​മാ​ര​ക​ള്‍ കു​ത്തി​പൊ​ളി​ച്ചു.

10 പ​വ​ന്‍ സ്വ​ര്‍​ണ​വും പ​ണ​വും ന​ഷ്ട​മാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ മാ​ത്ര​മേ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളൂ. ചി​ത​റ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. കൊ​ല്ല​ത്ത് നി​ന്ന് ഫോ​റ​ന്‍​സി​ക്, ഡോ​ഗ് സ്ക്വാ​ഡ് സം​ഘം ഉ​ള്‍​പ്പെ​ടെ എ​ത്തി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കും.