അപകടം: നിർത്താതെ പോയ വാഹനം നാട്ടുകാർ പിടികൂടി
Sunday, July 28, 2024 6:21 AM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ മ​ട​ത്ത​റ മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​ക്ക് സ​മീ​പം ബൈ​ക്കി​ൽ പോ​യ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വ​ന്ന വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു.
നി​ർത്താ​തെ പോയ വാഹനം നാ​ട്ടു​കാ​ർ മ​ട​ത്ത​റ​യി​ൽ വ​ച്ചു പി​ടി​കൂ​ടി കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ൽ ഏ​ല്പിച്ചു.

തേ​ക്കും​പ​റ​മ്പി​ൽ താ​മ​സ​ക്കാ​ര​നാ​യ ഷം​സു​ദീ​നാ​ണ് കു​ള​ത്തൂ​പ്പു​ഴ​യി​ലെ ബേ​ക്ക​റി​യി​ൽ ജോ​ലി​യ്ക്കാ​യി പോ​കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ ബൈ​ക്ക് യാ​ത്രി​ക​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.