യു​വ​ജ​നങ്ങളുടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യം: കു​രീ​പ്പു​ഴ ശ്രീ​കു​മാ​ര്‍
Sunday, July 28, 2024 6:21 AM IST
അ​ഞ്ച​ല്‍: ഇ​ട​തു യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ. ഓ​യി​ല്‍​പാം ഭാ​ര​തീ​പു​രം പാം ​വ്യൂ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന എ​ഐ​വൈ​എ​ഫ് ജി​ല്ലാ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ള്ള​ത്. എ​ന്നാ​ൽ കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്. . കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ അ​പ​ച​യ​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ. ശാ​സ്ത്ര ബോ​ധ​ത്തേ​യും യു​ക്തി ബോ​ധ​ത്തേ​യും നി​രു​ത്സാ​ഹ​പെ​ടു​ത്തു​ന്ന ന​യ​മാ​ണ് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ.​സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ കൊ​ല്ലം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ.​സാം കെ ​ഡാ​നി​യ​ൽ, എ​ഐ​വൈ​എ​ഫ് ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം എ​സ്. വി​നോ​ദ് കു​മാ​ർ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ.​വി​നീ​ത വി​ൻ​സ​ന്‍റ്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ​സ്. നി​ധീ​ഷ്, മു​ൻ മ​ന്ത്രി അ​ഡ്വ.​കെ രാ​ജു, ജി​ല്ലാ എ​ക്‌​സി​കു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ. ​മ​ന്മ​ഥ​ൻ നാ​യ​ർ, എം. ​സ​ലീം,

എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​അ​ധി​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ബി​ൻ ജേ​ക്ക​ബ്, പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് സു​ദ​ർ​ശ​ന​ൻ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജി.​അ​ജി​ത്ത്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ്, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം ​ബി ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ല്പ​ശാ​ല ഇ​ന്ന് സ​മാ​പി​ക്കും.