പ്ര​വാ​സി​ക​ളുടെ സേ​വ​ന​ം മ​ഹ​ത്ത​രം : ഡോ. ​അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്
Saturday, July 27, 2024 6:33 AM IST
പു​ത്തൂ​ർ: പ്ര​വാ​സി​ക​ൾ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മെ​ന്നും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ആ​വി​ഷ്ക്ക​രി​ക്കു​ന്ന ക​ർ​മ പ​ദ്ധ​തി​ക​ൾ മാ​തൃ​കാ​പ​ര​മെ​ന്നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ൽ​ക്കൊ​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​അ​ല​ക്സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്.

പു​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ലെ യു​എ​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ -ധൂ​പം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​വും സ്നേ​ഹാ​ദ​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

പ​തി​റ്റാ​ണ്ടാ​യി ഭ​വ​ന​ദാ​നം ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന പ്ര​വാ​സി സം​ഘ​ട​നയാ​യ ധൂ​പ​ത്തി​ന്‍റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.​വി​കാ​രി ഫാ. ​ജോ​ൺ ഗീ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ധൂ​പം പ്ര​സി​ഡ​ന്‍റ് ടി.​ജി. യോ​ഹ​ന്നാ​ൻ, ജോ​ർ​ജു​കു​ട്ടി യോ​ഹ​ന്നാ​ൻ, സു​ബി​ൻ ബാ​ബു, അ​നു.​വി. ഡാ​നി​യേ​ൽ, ഷി​ബു തോ​മ​സ്, അ​ജി ജോ​ൺ, അ​ല​ക്സ് ഇ​ല​വി​ള​യി​ൽ, ജി​നു കോ​ശി, സു​ജി രാ​ജ​ൻ, മാ​ത്യു വ​ർ​ഗീ​സ്, സോ​മു, ജി​ൻ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യു​ടെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.