സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം : കു​ട്ടി​ക​ളു​ടെ ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ ന​ട​ത്തും: ക​ള​ക്‌ടർ
Monday, July 29, 2024 6:17 AM IST
കൊ​ല്ലം: 77-ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ആ​ണെ​ന്ന് എ​ല്ലാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പാ​ക്ക​ണം. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ സ​ന്ന​ദ്ധ സേ​വ​ന സേ​ന​യാ​യ ടീം ​കേ​ര​ള​യെ ആ​ശ്രാ​മം മൈ​താ​ന​ത്തു ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​പ്പി​ക്കും.

ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സി​വി​ല്‍ ഡി​ഫെ​ന്‍​സ് വോ​ള​ന്‍റീ​യ​ര്‍​മാ​രു​ടെ പ​രേ​ഡ് പ​രി​ശോ​ധി​ച്ച ശേ​ഷം പ്ലാ​റ്റൂ​ണി​ല്‍ ഉ​ള്‍​പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചു. പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ലാ​റ്റൂ​ണു​ക​ളു​ടെ ഫു​ള്‍ ഡ്ര​സ് റി​ഹേ​ഴ്‌​സ​ല്‍ ഓ​ഗ​സ്റ്റ് ഒ​മ്പ​ത്, 12, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും.

അ​തി​നോ​ടൊ​പ്പം സൗ​ണ്ട് സി​സ്റ്റം ട്ര​യ​ല്‍ റ​ണും ഇ​ല​ക്ട്രി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ന​ട​ക്കും. പ​രേ​ഡ് ഗ്രൗ​ണ്ടി​ന്‍റേ​യും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളു​ടേ​യും ശു​ചീ​ക​ര​ണ ചു​മ​ത​ല ഹ​രി​ത​ക​ര്‍​മ സേ​ന​യ്ക്കാ​ണ്. പ​രേ​ഡ്, ദേ​ശ​ഭ​ക്തി ഗാ​നം എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ലൈ​സ​ണ്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രി​ശീ​ല​ന ദി​വ​സം മു​ത​ല്‍ പ​രി​പാ​ടി ക​ഴി​യു​ന്ന​ത് വ​രെ കു​ട്ടി​ക​ളോ​ടൊ​പ്പം ലൈ​സ​ണ്‍ ഓ​ഫീ​സ​ര്‍ ഉ​ണ്ടാ​കും.

ഗ്രൗ​ണ്ടി​ല്‍ ആ​വ​ശ്യ​മാ​യ ആം​ബു​ല​ന്‍​സ് അ​ട​ക്കം മെ​ഡി​ക്ക​ല്‍ ടീ​മി​നെ സ​ജ്ജീ​ക​രി​ക്കും. പൂ​ര്‍​ണ​മാ​യ ഹ​രി​ത​ച​ട്ട​പാ​ല​നം ഉ​റ​പ്പാ​ക്കും. പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​ൻ നി​ര്‍​ദേ​ശി​ച്ചു. എ​ഡി​എം​സി​എ​സ് അ​നി​ല്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​യോ. ടി. ​മ​നോ​ജ്, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, വി​ദ്യാ​ഭ്യാ​സം, കെ​എ​സ്ഇ​ബി, പി ​ഡ​ബ്ല്യൂ​ഡി തു​ട​ങ്ങി എ​ല്ലാ വ​കു​പ്പ്ത​ല ഉ​ദ്യോ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി.