ആ​കാ​ശ​വാ​ണി പ്ര​ക്ഷേ​പ​ണ​ വാർഷിക ആഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, July 29, 2024 6:03 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം നി​ല​യം പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി​യ​തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്നു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​സി സെ​ന്‍റ​റി​ലെ ഹോ​ട്ട​ൽ ഗ്രാ​ൻ​ഡ് ഇ ​മ​സ്ക​റ്റ്, ഓ​ണാ​ട്ടു​ക​ര ഹാ​ളി​ൽ വെ​ള്ളി​മ​ൺ ഡ​മാ​സ്റ്റ​ൺ സ​മാ​ഹ​രി​ച്ച ആ​കാ​ശ​വാ​ണി​യു​ടെ ച​രി​ത്രം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ര​ളീ​കൃ​ഷ്ണ​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ത്ത ക​ഥാ​യ​നം പ​രി​പാ​ടി​യി​ൽ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ, കെ. ​രേ​ഖ, കെ.​എ​സ് ര​തീ​ഷ്, വി.​എ​സ് അ​ജി​ത്, ജേ​ക്ക​ബ് എ​ബ്ര​ഹാം എ​ന്നി​വ​ർ ക​ഥ​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​കാ​ശ​വാ​ണി അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ മു​ഖ​ത്ത​ല ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി. ​സു​കേ​ശ​ൻ, ഐ​ആ​ർ​ഇ മാ​നേ​ജ​ർ ഭ​ക്ത​ദ​ർ​ശ​ൻ,

കെ.​ജി. അ​ജി​ത്കു​മാ​ർ, പി.​ബി ശി​വ​ൻ, വി.​പി. ജ​യ​പ്ര​കാ​ശ് മേ​നോ​ൻ, ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.