അ​ഞ്ച​ലി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Sunday, July 28, 2024 6:24 AM IST
അ​ഞ്ച​ല്‍: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തി​നു അ​വ​ഗ​ണ​ന മാ​ത്ര​മാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. കേ​ന്ദ്ര അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യി മാ​ര്‍​ക്ക​റ്റ് ക​വ​ല​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ എ​സ്. ജ​യ​മോ​ഹ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഡി. ​വി​ശ്വ​സേ​ന​ന്‍, നേ​താ​ക്ക​ളാ​യ വി.​എ​സ്. സ​തീ​ഷ്‌, അ​ഡ്വ. സൂ​ര​ജ്, അ​ജാ​സ്, ഷി​ജു, ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.