ക​രു​മാ​ലി​ൽ സു​കു​മാ​ര​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന നേ​താ​വ് : വി.​എം. സു​ധീ​ര​ൻ
Monday, July 29, 2024 6:03 AM IST
കൊ​ല്ലം: ക​രു​മാ​ലി​ൽ സു​കു​മാ​ര​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന നേ​താ​വാ​യി​രു​ന്നു​വെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. ക​രു​മാ​ലി​ൽ സു​കു​മാ​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​ൻ ക​രു​മാ​ലി​ൽ സു​കു​മാ​ര​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് ച​ര​മ വാ​ർ​ഷി​കം കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളാ​ൽ തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ അ​വ​രു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണം. പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും ജ​ന​ങ്ങ​ളു​ടെ​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​തി​നു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം കൊ​ല്ലം മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​റും ഒ​രു ദ​ശാ​ബ്ദ കാ​ലം കൊ​ല്ലം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​നും ആ​യി​രു​ന്ന ക​രു​മാ​ലി​ൽ സു​കു​മാ​ര​ൻ കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​ല​പ്പെ​ട്ട സം​ഭാ​വ​ന ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മോ​ൺ. ഫ്രെ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. മേ​യ​ർ പ്ര​സ​ന്ന​ഏ​ണ​സ്റ്റ്, മു​ൻ എം​എ​ൽ​എ എ.​എ. അ​സീ​സ്, എ.​കെ. ഹ​ഫീ​സ്, അ​ഡ്വ. പി. ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി, ഡോ. ​ഉ​ദ​യാ സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.