വി​ക​സ​നം അ​തി​വേ​ഗ​ത്തി​ല്‍: മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Monday, July 29, 2024 6:17 AM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. എ​ഴു​കോ​ണ്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വി​വി​ധ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​കോ​ണ്‍ പ​ഞ്ചാ​യ​ത്ത് മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​ന്‍റേ​യും അ​നു​ബ​ന്ധ​മാ​യി നി​ര്‍​മി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റേ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മൂ​ന്നു നി​ല​ക​ളു​ള്ള കാ​ര്‍ പാ​ര്‍​ക്കിം​ഗ്, ഓ​ഫീ​സ് കോം​പ്ല​ക്‌​സ്, ഹാ​ള്‍, ലി​ഫ്റ്റ്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള മു​റി​ക​ള്‍, പ​ബ്ലി​ക് ടോ​യ്‌​ല​റ്റ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്. ഇ​ത് എ​ഴു​കോ​ണ്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പൗ​രാ​ണി​കഛാ​യ നി​ല​നി​ര്‍​ത്തി​യാ​കും ന​വീ​ക​രി​ക്കു​ക.

കൊ​ട്ടാ​ര​ക്ക​ര- എ​ഴു​കോ​ണ്‍ റോ​ഡി​ലു​ള്ള അ​പ​ക​ട​സാ​ധ്യ​താ വ​ള​വു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്ക​ണം. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ നാ​റ്റ്പാ​ക്ക് സ​ര്‍​വേ ന​ട​ത്തി പു​തി​യ ഡി​സൈ​ന്‍ ന​ല്‍​കും. അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന ബ്ലൈ​ന്‍​ഡ് സ്‌​പോ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് പു​തി​യ രൂ​പ​ക​ല്പ​ന​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ഴു​കോ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു എ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ, എ​ന്‍​എ​ച്ച് എ ​ഐ - നാ​റ്റ് പാ​ക്ക്- പി​ഡ​ബ്ല്യു​ഡി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.