ല​ഹ​രിക്കെതിരേ നേ​തൃ​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, July 29, 2024 6:17 AM IST
കൊ​ട്ടാ​ര​ക്ക​ര: ഡോ​ൺ ബോ​സ്കോ ഡ്രീം ​പ​ദ്ധ​തി​യു​ടേ​യും എ​സ്പി​സി കൊ​ല്ലം റൂ​റ​ലി​ന്‍റേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രാ​യി കു​ട്ടി​ക​ൾ​ക്ക് നേ​തൃ​ത്വം പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ആ​രോ​ഗ്യ​പ​ര​വും ശ​ക്ത​വു​മാ​യ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​ക​യെന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 96 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ്രീം ​കൊ​ല്ലം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ട്ടി​പ്പ​റ​മ്പി​ൽ എ​സ്ഡി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന​ൽ വെ​ള്ളി​മ​ൺ, മു​ൻ എ​ഡി​എ​ൻ ഒ. ​രാ​ജീ​വ്‌, വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ അ​ര​വി​ന്ദ് ഘോ​ഷ്, വി​ജ​യ​കു​മാ​ർ, ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ട്രാ​ഡ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​ജി ആ​ന്‍റ​ണി ക്ലാ​സ് ന​യി​ച്ചു. കു​ട്ടി​ക​ളി​ലേ​യും യു​വാ​ക്ക​ളി​ലേ​യും ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം ത​ട​യാ​നാ​യി ബോ​ധ​വ​ത്ക​ര​ണ​വും, സൗ​ജ​ന്യ കൗ​ൺ​സി​ലിം​ഗ്, ഡി -​അ​ഡി​ക്ഷ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ബം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യ പ്രോ​ജ​ക്ട് ആ​ണ് ഡ്രീം.