പി​എ​സ് സി ​ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ച്ചി​ല്ല; പ്ര​തി​ഷേ​ധം
Sunday, July 28, 2024 6:21 AM IST
ച​വ​റ: താ​മ​സി​ച്ചെ​ത്തി​യ പി​എ​സ് സി ​പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധി​ച്ചു.

ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ മൂ​ന്ന് മി​നി​ട്ട് താ​മ​സി​ച്ച് എ​ത്തി​യ​താ​യി​രു​ന്നു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം.

സ്‌​കൂ​ളി​ലെ പ്ര​ധാ​ന വാ​തി​ല്‍ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ​വ​രി​ല്‍ അ​ക​ത്ത് ക​യ​റി പ​രീ​ക്ഷ എ​ഴു​തേ​ണ്ട ക്ലാ​സ് മു​റി​യു​ടെ ന​മ്പ​ര്‍ നോ​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​എ​സ് സി ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ത്തി ബോ​ര്‍​ഡി​ലെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​രു​ന്ന റോ​ള്‍ ന​മ്പ​ര്‍ കീ​റി​ക്ക​ള​ഞ്ഞ​താ​യി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ഇ​വ​രോ​ടൊ​പ്പം എ​ത്തി​യ ര​ക്ഷി​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മാ​യി. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.
തു​ട​ര്‍​ന്ന് ച​വ​റ പോ​ലീ​സെ​ത്തി ഇ​വ​രെ ത​ട​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​രും പോ​ലി​ലും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ചെ​റി​യ രീ​തി​യി​ല്‍ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് കേ​സെ​ടു​ത്തു.

ഗേ​റ്റി​ന് പു​റ​ത്ത് ര​ക്ഷി​താ​ക്ക​ളും പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത ഇ​രു​പ​തോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും പ​രീ​ക്ഷ ക​ഴി​യു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധ​വു​മാ​യി നി​ന്നു. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ദൂ​രെ സ്ഥ​ല​ത്ത് നി​ന്നും എ​ത്തി​യ ത​ങ്ങ​ളെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ബ​സി​ല്‍ വ​ന്ന​ത് കൊ​ണ്ട് കു​റ​ച്ച് താ​മ​സി​ച്ച​തെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ പി​എ​സ് സി ​ക്ക് അ​തി​ന്‍റേ​താ​യ നി​യ​മം ഉ​ണ്ടെ​ന്നും കൃ​ത്യ സ​മ​യ​ത്ത് സ്‌​കൂ​ളി​ലെ​ത്താ​ത്ത​വ​രെ​യാ​ണ് പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.