ക​രി​മീ​ന്‍ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേപിച്ചു
Sunday, July 28, 2024 6:21 AM IST
ച​വ​റ : നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ്യ​വി​ത്ത് നി​ക്‌ഷേപവും മ​ത്സ്യ സ​മ്പ​ത്ത് വ​ര്‍​ധ​ന​യും പ​രി​പോ​ഷ​ണ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 20 ല​ക്ഷം ക​രി​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ നിക്ഷേപി​ക്കു​ന്ന​തി​ന് തു​ട​ക്ക​മാ​യി.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാലു ലക്ഷം രൂപ വില വരുന്ന 50000 കു​ഞ്ഞു​ങ്ങ​ളെ ച​വ​റ തെ​ക്കും​ഭാ​ഗം പു​ളി​മൂ​ട്ടി​ല്‍ ക​ട​വി​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​മാ​യി അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ നി​ക്ഷേ​പി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ സം​യോ​ജി​ത പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

മ​ത്സ്യോ​ല്‍​പാ​ദ​ന മേ​ഖ​ല​യി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നോ​പാ​ധി​ക്കാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ന്‍​പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ സോ​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി.​ എ​സ്.​ പ​ള്ളി​പ്പാ​ട​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സ​ന്ധ്യാ​മോ​ള്‍, സ​ജു​മോ​ന്‍, അ​പ​ര്‍​ണ അ​ജ​യ​കു​മാ​ര്‍,

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​യ​ളാ​യ പ്ര​ദീ​പ്.​എ​സ് പു​ല്യാ​ഴം, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, മീ​ന, ഫി​ഷ​റീ​സ് എ​ക്സ​റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ പോ​ള്‍​രാ​ജ്, ഐ.​ ത​സ്നി​മ ബീ​ഗം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.