സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി​യു​ടെ സ​ത്യാ​ഗ്ര​ഹ സ​മ​രം ഇന്ന്
Saturday, July 27, 2024 6:33 AM IST
കൊ​ല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്താ​ൻ സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ അ​ക്കാ​ദ​മി ക​ല​ണ്ട​ർ പി​ൻ​വ​ലി​ക്കു​ക, ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പൊ​തു​വി​ദ്യാ​ഭ്യാ​സം മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ സ​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, എ .​ഷാ​ന​വാ​സ്, പി.​എ​സ്. മ​നോ​ജ് ,ന​ജു​മു​ദീ​ൻ, ക​സ്മീ​ർ തോ​മ​സ്, രാ​ധാ​ക്കൃ​ഷ്ണ​പി​ള്ള , എ​സ്. ശ്രീ ​ഹ​രി , പ്രി​ൻ​സി റീ​നാ തോ​മ​സ്, പി.​ജി. വി​നോ​ദ്, ജോ​ജി വ​ർ​ഗീ​സ്, ഖു​മൈ​നി, ബി​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .