രാഷ്്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറം
Tuesday, April 29, 2025 3:03 AM IST
ഇടതുപക്ഷ ആശയങ്ങൾ കെടാതെ സൂക്ഷിച്ച ഇടതു സഹയാത്രികനായിരുന്നു ഷാജി എൻ. കരുണ്‍. എന്നാൽ, ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ചലച്ചിത്രകാരൻ രാഷ്്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറമായിരുന്നു.
സിനിമ എടുക്കുന്പോൾ സിനിമയുടെ സംസ്കാരം, കല, മനുഷ്യവികാരങ്ങൾ അങ്ങനെ ഉന്നതമായ ലക്ഷ്യങ്ങൾ മാത്രമേ ആ മനസിലുണ്ടായിരുന്നുള്ളൂ. തന്റെ രാഷ്്ട്രീയ ചിന്തകളിൽ നിന്നുമുയർന്ന വിശാലമായ ഒരു കാഴ്ചപ്പാടായിരുന്നു അത്. സിനിമയെ ഒരിക്കലും രാഷ്്ട്രീയമോ മതപരമോ ആയ പ്രചരണായുധമാക്കി മാറ്റരുതെന്നും അദ്ദേഹം പറയുമായിരുന്നു.
പിറവിയിലൂടെ രാജൻ കേസ് ആണ് ഷാജി എൻ. കരുണ്‍ ആവിഷ്കരിച്ചതെന്ന്, പ്രേക്ഷകർ വിശ്വസിച്ചപ്പോൾ എന്നും കരുതുന്പോൾ താൻ കേരളത്തിലെ ഒരു വിദ്യാർഥിയായ രാജന്റെ മരണം മാത്രമല്ല പറയുവാൻ ശ്രമിച്ചതെന്ന് ഷാജി എൻ. കരുണ്‍ പലവട്ടം പറഞ്ഞിരുന്നു.
ആരോഗ്യനില തീരെ തകരാറിലാവും മുന്‍പ് വന്ന അഭിമുഖങ്ങളിലെല്ലാം പിറവിയുടെ സാർവലൗകിക മാനമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോകത്തെവിടെയും സംഭവിക്കുന്ന കസ്റ്റഡി മരണമാണ് പിറവിയിൽ കണ്ടത്.
എല്ലാ അർഥത്തിലും താൻ ഒരു ചലച്ചിത്രകാരൻ മാത്രമാണ് എന്ന് ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭകൂടിയാണ് അദ്ദേഹം.