ലഹരി ഉപയോഗിച്ചാലേ സിനിമാ സെറ്റില്‍ പ്രവർത്തിക്കാനാകൂ എന്ന വാദം വിചിത്രം: സിബി മലയില്‍
Tuesday, April 29, 2025 2:51 AM IST
കൊച്ചി: ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമാ സെറ്റില്‍ ഊർജത്തോടെ പ്രവർത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍.
ഒരു ലഹരിയും ഇല്ലാതെ 25 ദിവസംകൊണ്ട് ‘കിരീടം’ പോലൊരു സിനിമ ചിത്രീകരിച്ചയാളാണു ഞാൻ. ക്രിയാത്മക ജോലികള്‍ക്കു തടസമാകുമെന്നു കരുതിയാണ് സെറ്റുകളിലെ ലഹരിപരിശോധനയെ നേരത്തേ എതിര്‍ത്തതെന്നും സിബി മലയില്‍ പറഞ്ഞു.