സുധീര്‍ നാഥ് കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്മാന്
Tuesday, April 29, 2025 2:51 AM IST
കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ 2025-27 വര്‍ഷത്തെ ഭാരവാഹികളെ കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥിനെ ചെയര്‍മാനായും എ. സതീഷിനെ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: സജീവ് ബാലകൃഷ്ണൻ -ട്രഷറര്‍, കെ.വി.എം. ഉണ്ണി, അനൂപ് രാധാകൃഷ്ണന് -വൈസ് ചെയര്മാന്മാര്, സജീവ് ശൂരനാട് -ജോയിന്റ് സെക്രട്ടറി.