സ്റ്റുഡന്റ് എഡ്യുക്കേറ്റര്‍ മീറ്റ് മൂന്നിന്
Tuesday, April 29, 2025 2:51 AM IST
കൊച്ചി: ബ്രിട്ടീഷ് കൗണ്‍സിലും യുകെയിലെ നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് ആന്‍ഡ് അലുംമ്നി യൂണിയനും (നിസാവു) സംയുക്തമായി കൊച്ചിയില്‍ സ്റ്റുഡന്റ് എഡ്യുക്കേറ്റര്‍ മീറ്റ് സംഘടിപ്പിക്കുന്നു.
കേരളത്തില്‍ ആദ്യമായാണു ബ്രിട്ടീഷ് കൗണ്‍സിലിന്റെ പിന്തുണയോടെ യുകെയില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വ്യക്തിഗത കരിയര്‍ ഗൈഡന്‍സ് സെഷന്‍സും പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നത്. മേയ് മൂന്നിന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
യുകെ പഠനത്തിനായി ലഭിക്കുന്ന സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അറിയാനും ജോലിസാധ്യത കൂടുതലുള്ള കോഴ്സുകള്‍, ഇന്റേണ്‍ഷിപ്പുകള്‍ തുടങ്ങിയ കാര്യങ്ങൾ വിദഗ്ധരുമായി നേരിട്ടു സംസാരിക്കാനും മീറ്റിലൂടെ സാധിക്കും. ഫോണ്‍:9946755333.