യൂത്ത്ഫ്രണ്ട്- എം തീരദേശ സംരക്ഷണ യാത്ര മെയ് ഒന്നു മുതൽ
Tuesday, April 29, 2025 2:51 AM IST
കോട്ടയം: യൂത്ത്ഫ്രണ്ട്- എം തീരദേശ സംരക്ഷണ യാത്ര സംഘടിപ്പിക്കും. മേയ് ഒന്നിനു കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന യാത്ര ഒന്‍പതിന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും.
കടലാവകാശ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് യാത്ര നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് പറഞ്ഞു. കടല്‍ മണല്‍ ഖനന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുക, സിഎഡിഎഎല് (കടല്‍) എന്ന സന്നദ്ധ സംഘടന മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും തീരദേശ സംരക്ഷണ യാത്രയില്‍ ഉന്നയിക്കുന്നുണ്ട്.
ഒന്നിനു കാസര്‍ഗോഡ് ജോസ് കെ. മാണി തീരദേശ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് ബീച്ചില്‍ നിന്നും ആരംഭിക്കുന്ന തീരദേശ സംരക്ഷണ യാത്ര കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, ജില്ലകളിലൂടെ 670 കിലോമീറ്റര്‍ ദൂരം ഒന്‍പത് ദിവസങ്ങളിലായി സഞ്ചരിച്ച് 50 പോയിന്റുകള്‍ പിന്നിട്ട് മേയ് ഒമ്പതിനു തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും.