ടൗണ്‍ഷിപ്പ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി പി. രാജീവ്
Tuesday, April 29, 2025 2:51 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല അതിജീവിതർക്ക് അഭിമാനത്തോടെ ജീവിക്കാൻ ടൗണ്‍ഷിപ്പ് നിർമാണം വേഗത്തിൽ പൂർത്തീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റ് സന്ദർശിച്ച് ടൗണ്‍ഷിപ്പ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരരുന്നു മന്ത്രി. എൽസ്റ്റണിൽ തയാറാക്കുന്ന മാതൃകാ വീടിന്റെ നിർമാണം ഒരു മാസത്തിനകം പൂർത്തീകരിക്കും.
ക്ലസ്റ്ററുകളായി തിരിച്ചുള്ള വീടുകളുടെ നിർമാണം ആരംഭിച്ചതിനാൽ ആറുമാസത്തിനകം വീടുകൾ പൂർത്തീകരിച്ച് കൈമാറാവുന്ന വിധമാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. മഴക്കാലം ശക്തമാകുന്നതിന് മുമ്പെ അതിജീവിതരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.