കൊ​​​​ച്ചി: പി​​​​റ​​​​ന്നാ​​​​ള്‍ദി​​​​ന​​​​ത്തി​​​​ല്‍ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​യ പ​​​​ത്മ​​​​ഭൂ​​​​ഷൺ‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ത് ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റ​​​​ത്തി​​​​ന് ഇ​​​​ര​​​​ട്ടിമ​​​​ധു​​​​ര​​​​മാ​​​​യി. ത​​​​ന്‍റെ 67-ാം പി​​​​റ​​​​ന്നാ​​​​ള്‍ദി​​​​ന​​​​ത്തി​​​​ല്‍ ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ രാ​​​ഷ്‌​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ര്‍​മു​​​​വി​​​​ല്‍നി​​​​ന്നാ​​​​ണ് ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം പ​​​​ത്മ​​​​ഭൂ​​​​ഷ​​​​ൺ‍ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​ദ്യ​​​​ത്തെ ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ ഡോ. ​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം നി​​​​ല​​​​വി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ലി​​​​സി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​നാ​​​​ണ്.

ഇ​​​​തു​​​​വ​​​​രെ 30 ഹൃ​​​​ദ​​​​യ​​​മാ​​​​റ്റ​ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. 25,000ത്തോളം ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു വ്യ​​​​ക്തി​​​​യി​​​​ല്‍ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ര​​​​ണ്ടാ​​​​മ​​​​ത്തെ ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​ത്.


ഏ​​​​ഷ്യ​​​​യി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി ട​​​​ക്ക​​​​യാ​​​​സു രോ​​​​ഗി​​​​യി​​​​ല്‍ ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തും സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ശ്വാ​​​​സ​​​​കോ​​​​ശ മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തും ആ​​​​ദ്യ​​​​മാ​​​​യി വ്യോ​​​​മ​​​മാ​​​​ര്‍​ഗം ഹൃ​​​​ദ​​​​യം കൊ​​​​ണ്ടു​​​​വ​​​​ന്ന് ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തും ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ​​​യാ​​​​ണ്.

1985ല്‍ ​​​​കോ​​​​ട്ട​​​​യം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍നി​​​​ന്ന് എം​​​​ബി​​​​ബി​​​​എ​​​​സ് പാ​​​​സാ​​​​യി. പി​​​​ന്നീ​​​​ട് വി​​​​ദേ​​​​ശ​​​പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി 1995ല്‍ ​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ ട്ര​​​​സ്റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ജോ​​​​ലി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ചു. 2008ലാ​​​​ണ് ലി​​​​സി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റു​​​​ന്ന​​​​ത്.

പാ​​​​വ​​​​പ്പെ​​​​ട്ട രോ​​​​ഗി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നും ഹൃ​​​​ദ്‌​​​രോ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ അ​​​​വ​​​​ബോ​​​​ധം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി 2008ല്‍ ​​​​അ​​​​ദ്ദേ​​​​ഹം ഹാ​​​​ര്‍​ട്ട് കെ​​​​യ​​​​ര്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ സ്ഥാ​​​​പി​​​​ച്ചു. 2011ല്‍ ​​​​രാ​​​​ജ്യം പ​​​​ത്മ​​​​ശ്രീ ന​​​​ല്‍​കി ആ​​​​ദ​​​​രി​​​​ച്ചു. ഭാ​​​​ര്യ: ജെ​​​​യ്മി ജോ​​​​സ്. മൂ​​​​ന്ന് ആ​​​​ണ്‍​മ​​​​ക്ക​​​​ളു​​​​ണ്ട്.