വയനാട് പുനരധിവാസം: തടസങ്ങൾ നീങ്ങിയതായി മന്ത്രിസഭ
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്ത എൽസ്റ്റണ്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഹർജി തള്ളിയ സുപ്രീംകോടതി ഉത്തരവോടെ പുനർ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്നു മന്ത്രിസഭായോഗ വിലയിരുത്തൽ.
പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമിക്കാൻ എൽസ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത നടപടി തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ എസ്റ്റണ്‍ എസ്റ്റേറിലെ ടൗണ്‍ഷിപ്പ് നിർമാണം വേഗത്തിലാക്കാൻ കഴിയുമെന്നു റവന്യു മന്ത്രി കെ. രാജൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു.
ടൗണ്‍ഷിപ്പ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.