മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.
ശനിയാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്.