ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് റീഷെഡ്യൂൾ, റീഫണ്ട് സൗകര്യം
Thursday, April 24, 2025 2:40 AM IST
കൊച്ചി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഈ മാസം 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുക റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.
#SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്തു എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222/ 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ ക്രമീകരിക്കാം.