സിസിടിവിയുടെ ഡിവിആര്‍ തോട്ടില്‍നിന്നും കണ്ടെത്തി
Thursday, April 24, 2025 2:40 AM IST
കോട്ടയം: ഇരട്ട കൊലപാതക കേസിലെ നിര്‍ണായക തെളിവായ ഡിവിആര്‍ തിരുവാതുക്കലുള്ള വീടിനു സമീപത്തെ തോട്ടില്‍നിന്നു കണ്ടെത്തി.
ഇന്നലെ വൈകുന്നേരം പ്രതി അമിതുമായി നടത്തിയ തെളിവെടുപ്പിനിടയില്‍ നടത്തിയ തെരച്ചിലിലാണ് ചേറും പായലും നിറഞ്ഞ തോട്ടില്‍നിന്ന് ഡിവിആര്‍ കണ്ടെത്തിയത്.
തെളിവെടുപ്പിനായി എത്തിച്ച അമിത് തോടിന്റെ പാലത്തില്‍നിന്നും ഡിവിആര്‍ എറിഞ്ഞ സ്ഥലം ചൂണ്ടിക്കാണിച്ചു.