കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ വത്തിക്കാനിലെത്തി
Wednesday, April 23, 2025 2:11 AM IST
തിരുവനന്തപുരം: ഫ്രാൻസീസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിലും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ വത്തിക്കാനിലെത്തി.
ഇന്നലെ പുലർച്ചെ 3.50നുള്ള വിമാനത്തിൽ തിരുവനന്തപുരത്തുനിന്നാണ് കർദിനാൾ ഖത്തർവഴി റോമിലേക്കു പോയത്.