അൻവർ-കോണ്‍ഗ്രസ് കൂടിക്കാഴ്ചയിൽ സഹകരണത്തിനു തീരുമാനം
Thursday, April 24, 2025 2:40 AM IST
തിരുവനന്തപുരം: പി.വി. അൻവറും കോണ്‍ഗ്രസ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
അൻവറും കോണ്‍ഗ്രസും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കാൻ യോഗത്തിൽ ധാരണയായി. മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളാനും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.
പി.വി. അൻവറുമായി വിശദമായ ചർച്ച നടത്തിയതായും അദ്ദേഹം കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിക്കുമെന്നും ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അൻവർ ചില നിർദേശങ്ങൾ ചർച്ചിൽ മുന്നോട്ടുവച്ചിട്ടുണ്ടെന്നും ആ നിർദേശങ്ങൾ കോണ്‍ഗ്രസിലും യുഡിഎഫിലും ചർച്ച ചെയ്ത് മറുപടി അദ്ദേഹത്തെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.