സമാധാനത്തിന്റെ ശബ്ദം മുറിഞ്ഞു: കെസിഎഫ്
Wednesday, April 23, 2025 2:11 AM IST
കൊച്ചി: മാർപാപ്പയുടെ വേർപാടോടെ ലോക സമാധാനത്തിന്റെയും ധാർമികതയുടെയും ശബ്ദം മുറിഞ്ഞുപോയെന്ന് കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ് ) സംസ്ഥാന കമ്മിറ്റി.
അദ്ദേഹത്തിന്റെ വിയോഗം ലോകജനതയെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടിലെ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വൈദിക ഉപദേഷ്ടാവ് ഫാ.തോമസ് തറയിൽ, ജനറൽ സെക്രട്ടറി വി.സി. ജോർജ് കുട്ടി, ട്രഷറർ അഡ്വ. ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.