ഷൈനിനെതിരായ ലഹരിക്കേസില്‍ വീഴ്ച സംഭവിച്ചിട്ടില്ല: കമ്മീഷണര്‍
Wednesday, April 23, 2025 2:11 AM IST
കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ.
കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാസലഹരി പരിശോധനാഫലം വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കമ്മീഷണര്‍ പറഞ്ഞു.