അമിതിന് കോട്ടയം നഗരം മനഃപാഠം
Thursday, April 24, 2025 2:40 AM IST
കോട്ടയം: കോട്ടയം നഗര പരിചയം അമിതിന് കാര്യങ്ങള്‍ എളുപ്പമാക്കി. മാസങ്ങളോളം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും പിന്നീട് തിരുവാതുക്കലിലുള്ള ഉടമയുടെ വീട്ടിലും ഇയാള്‍ ജോലി ചെയ്തിരുന്നു.
ഇടവേളകളില്‍ നഗരത്തിലൂടെ നടന്നുള്ള യാത്രയും. ഇടറോഡുകളിലൂടെ തിരുവാതുക്കലിലേക്കും തിരികെയും വരാനുള്ള വഴികള്‍ ഇയാള്‍ക്കു മനഃപാഠമായിരുന്നു.
ഇതാണ് റെയില്‍വേ സ്റ്റേഷനു സമീപമുള്ള താമസിച്ചിരുന്ന ലോഡ്ജില്‍നിന്നു തിരുവാതുക്കലില്‍ എത്തി കൃത്യം നടത്തി മടങ്ങാന്‍ പ്രതിക്ക് സഹായകരമായത്.