സേവനം മാനവനന്മയ്ക്കായി ഉപയോഗപ്പെടുത്തിയ നേതാവ്: കാന്തപുരം
Wednesday, April 23, 2025 2:11 AM IST
കോഴിക്കോട്: സേവനകാലം മാനവനന്മയ്ക്കായി ഉപയോഗപ്പെടുത്തിയ നേതാവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
അദ്ദേഹം നടത്തിയ മാനുഷികവും സാമൂഹികവുമായ അനേകം ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും കാന്തപുരം പറഞ്ഞു.