"തരംഗ് ' മൂന്നാം സീസണിന് തുടക്കം
Wednesday, April 23, 2025 2:11 AM IST
കൊച്ചി: കൊച്ചിയിലെ ഐടി സമൂഹത്തിന്റെ സര്‍ഗാത്മകത മാറ്റുരയ്ക്കുന്ന അഖില കേരള ടെക്കീസ് കലോത്സവം "തരംഗ്’ മൂന്നാം സീസണിന് വര്‍ണാഭമായ തുടക്കം. മേയ് ഒമ്പത് വരെ നീണ്ടുനില്‍ക്കുന്ന അഖില കേരള ടെക്കീസ് കലോത്സവം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
വിവിധ കമ്പനികളിലെ മത്സരാര്‍ഥികള്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണു കലോത്സവത്തിനു തുടക്കമായത്. ഉദ്ഘാടനച്ചടങ്ങിലെ വിശിഷ്ടാതിഥികളായ സിനിമാതാരം വിനയ് ഫോര്‍ട്ട്, ഗായകന് ഹിഷാം അബ്ദുള്‍ വഹാബ് എന്നിവരും ഘോഷയാത്രയില്‍ പങ്കെടുത്തു.
ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, പ്രോഗ്രസീവ് ടെക്കീസ് പ്രസിഡന്റ് അനീഷ് പന്തലാനി, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ഷാനാ എന്നിവര്‍ പങ്കെടുത്തു.
വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ഇന്‍ഫോപാര്‍ക്കില്‍നിന്നു പിരിച്ചെടുത്ത ധനസഹായമായ 8,69,816 രൂപയുടെ ചെക്കും റീബില്‍ഡ് വയനാടിന് കൈമാറി.
നൂറിലധികം വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മുന്നൂറിലധികം കമ്പനികളില്‍നിന്ന് പ്രാതിനിധ്യമുണ്ടാകും.